സ്പാനിഷ് ലീഗില്‍ ബാഴ്‌സ ഒന്നാമത്

Update: 2019-10-19 18:09 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണില്‍ ആദ്യമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത്. ഐബറിനെതിരേ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയത്തോടെയാണ് കറ്റാലന്‍സ് മുന്നിലെത്തിയത്. ഗ്രീസ്മാന്‍(13), മെസ്സി(58), സുവാരസ്(66) എന്നിവര്‍ മൂവരും ഒരു മല്‍സരത്തില്‍ ആദ്യമായി ഗോള്‍ നേടി. സീസണില്‍ ആദ്യമായാണ് മൂവരും ബാഴ്‌സയ്ക്കായി ഒരിമിച്ചിറങ്ങിയത്. 19 പോയിന്റുമായാണ് ബാഴ്‌സ ഒന്നാമതെത്തിയത്. ലീഗില്‍ റയല്‍ മാഡ്രിഡിനെയാണ് ബാഴ്‌സ പിന്തള്ളിയത്. ലെങ്‌ലെറ്റിന്റെ അസിസ്റ്റില്‍ നിന്നാണ് ഗ്രീസ്മാന്റെ ഗോള്‍. ഗ്രീസ്മാന്റെ അസിസ്റ്റില്‍ നിന്നാണ് മെസ്സിയുടെ ഗോള്‍. മൂന്നാം ഗോള്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നു സുവാരസിന്റെ വകയായിരുന്നു.

    മറ്റൊരു മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ വലന്‍സിയ 1-1ന് പിടിച്ചുകെട്ടി. ഡിഗോ കോസ്റ്റ 36ാം മിനിറ്റില്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചെങ്കിലും 82ാം മിനിറ്റില്‍ വലന്‍സിയയുടെ പരേഹെയിലൂടെ അവര്‍ സമനില പിടിച്ചു.




Tags:    

Similar News