ബാഴ്‌സലോണയ്ക്ക് ആദ്യ പരാജയം; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് വിജയപദത്തില്‍

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ സമനിലയില്‍ പിടിച്ച് 18ാം സ്ഥാനക്കാരായ ക്രൊട്ടണ്‍

Update: 2020-10-18 08:35 GMT



ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സീസണിലെ ആദ്യ പരാജയം. രണ്ടാം സ്ഥാനത്തുള്ള ഗെറ്റാഫയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമ്പതാം സ്ഥാനത്തുള്ള ബാഴ്‌സയുടെ പരാജയം. 56ാം മിനിറ്റില്‍ ജാമി മാറ്റയാണ് പെനാല്‍റ്റിയിലൂടെ ഗെറ്റാഫയ്ക്കായി സ്‌കോര്‍ ചെയ്തത്. മെസ്സി, ഗ്രീസ്മാന്‍, ഡെംബലെ എന്നിവര്‍ക്കൊന്നും ഇന്ന് കറ്റാലന്‍സിനായി ഒന്നും ചെയ്യാനായില്ല. കോച്ച് റൊണാള്‍ഡ് കോമാന് കീഴിലെ ബാഴ്‌സയുടെ ആദ്യ പരാജയമാണ്.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയപാദയില്‍ തിരിച്ചെത്തി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ ജയം.ക്യാപ്റ്റന്‍ മാഗ്വിര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, വാന്‍ ബിസാക്കാ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. റാഷ്‌ഫോഡ് രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയപ്പോള്‍ ഫെര്‍ണാണ്ടസ് ഒരു ഗോളിനും അസിസ്റ്റ് നല്‍കി. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം വെസ്റ്റ്ഹാമിനെയും ലെസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെയും നേരിടും. കരുത്തരായ ലിവര്‍പൂളിനെ നാല് ഗോളിന് തോല്‍പ്പിച്ചാണ് വില്ലയുടെ വരവ്.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ സമനിലയില്‍ പിടിച്ച് 18ാം സ്ഥാനക്കാരായ ക്രൊട്ടണ്‍. 1-1 സമനിലയിലാണ് ക്രോട്ടണ്‍ യുവന്റസിനെ ഞെട്ടിച്ചത്. 12ാം മിനിറ്റില്‍ ക്രോട്ടണ്‍ സിമെയിലൂടെ ലീഡെടുത്തു. തുടര്‍ന്ന് 21ാം മിനിറ്റില്‍ മൊറാട്ടയിലൂടെ യുവന്റസ് സമനില പിടിച്ചു. പിന്നീട് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ക്രോട്ടണ്‍ വല കുലുക്കാന്‍ യുവന്റസിനായില്ല. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെയാണ് യുവന്റസ് ഇന്നിറങ്ങിയത്. രണ്ടാം ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ച ടീമാണ് ക്രോട്ടണ്‍ യുവന്റസ് നാലാം സ്ഥാനത്താണ്.






Tags:    

Similar News