സ്പാനിഷ് ലീഗ്; എംബാപ്പെയ്ക്ക് ഹാട്രിക്ക്; മികച്ച ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരും

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം. റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ മാഡ്രിഡ് വീഴ്ത്തി. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് മികവിലാണ് റയലിന്റെ ജയം. 30, 57, 90 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. ജൂഡ് ബെല്ലിങ്ഹാമും റൊഡ്രിഗോയും റയലിനായി അസിസ്‌റ്റൊരുക്കി. ജയത്തോടെ റയലിന് ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയിന്റായി. 49 പോയിന്റാണ് റയലിനുള്ളത്. രണ്ടാം സ്ഥാനത്ത് 45 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ വിയ്യാറയലിനോട് 1-1 സമനില വഴങ്ങി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ വലന്‍സിയയെ നേരിടും. 39 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.