സ്പാനിഷ് ലീഗ്; മെസ്സി ഗോളില്‍ ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക്
ബാഴ്‌സാ താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മെസ്സിയെ ഇറക്കുകയായിരുന്നു.
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കോപ്പാ ഡെല്‍ റേ, ചാംപ്യന്‍സ് ലീഗ് എന്നീ മല്‍സരങ്ങള്‍ വരാനിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് കോച്ച് കോമാന്‍ ഇന്ന് തുടങ്ങിയത്. എന്നാല്‍ ടീമിനെ നയിക്കേണ്ട അന്റോണിയോ ഗ്രീസ്മാന് ഫോം കണ്ടെത്താനായില്ല.38ാം മിനിറ്റില്‍ ബെറ്റിസ് മല്‍സരത്തില്‍ ലീഡ് നേടി.തുടര്‍ന്ന് ബാഴ്‌സാ താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മെസ്സിയെ ഇറക്കുകയായിരുന്നു.
മെസ്സി ഇറങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്‌സയുടെ ഗോള്‍ പിറന്നു. 59ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. തുടര്‍ന്ന് ബെറ്റിസ് താരം റൂയിസിന്റെ സെല്‍ഫ് ഗോളും ബാഴ്‌സയ്ക്ക് തുണയായി. മെസ്സി ആല്‍ബിക്ക് നല്‍കിയ പാസ്സാണ് ബെറ്റിസ് താരം അബദ്ധത്തില്‍ ഗോള്‍വലയിലാക്കിയത്. മാക്കാഡോ ട്രിനാക്കയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്. ലീഗില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് കാഡിസിനെ 4-1ന് തോല്‍പ്പിച്ചു. വലന്‍സിയാ-അത്‌ലറ്റിക്കോ ബില്‍ബാവോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം. മാര്‍സിലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ജയത്തോടെ പിഎസ്ജി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലില്ലെയാണ് ലീഗില്‍ ഒന്നാമത്. ലിയോണ്‍ രണ്ടാമതും നില്‍ക്കുന്നു.