സൗദിയില്‍ ഇന്ന് ബ്രസീല്‍ അര്‍ജന്റീന സൂപ്പര്‍ ക്ലാസ്സിക്കോ

മെസ്സി ഇറങ്ങുമെങ്കിലും മറുചേരിയില്‍ നെയ്മര്‍ ഇല്ലാത്തത് മല്‍സരത്തിന്റെ മാറ്റ് കുറയ്ക്കുന്നു. നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്.

Update: 2019-11-15 18:09 GMT

റിയാദ്: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം വിതയ്ക്കാനായി ഇന്ന് സൗദിയില്‍ ബ്രസീല്‍ അര്‍ജന്റീന സൂപ്പര്‍ ക്ലാസ്സിക്കോ. റിയാദ് സീസണിന്റെ ഭാഗമായാണ് ഇരുടീമുകളും തമ്മിലൂള്ള സൗഹൃദമല്‍സരം അരങ്ങേറുന്നത്. കോപ്പാ അമേരിക്കയിലെ വിലക്കിന് ശേഷം മെസ്സി ദേശീയ ടീമിനായി ആദ്യമായിറങ്ങുന്ന എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്.

മെസ്സി ഇറങ്ങുമെങ്കിലും മറുചേരിയില്‍ നെയ്മര്‍ ഇല്ലാത്തത് മല്‍സരത്തിന്റെ മാറ്റ് കുറയ്ക്കുന്നു. നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ഒരു പിടി വമ്പന്‍ താരങ്ങളുമായി മഞ്ഞപ്പട ഇറങ്ങുമ്പോള്‍ മെസ്സിയുടെ ചിറകില്‍ വിജയകുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് നീലപ്പട. മെസ്സിയില്ലാതെ കളിച്ച ആറ് മല്‍സരത്തിലും ടീം ജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ബ്രസീലാവട്ടെ അവസാനം കളിച്ച നാല് മല്‍സരങ്ങളിലും തോറ്റിരുന്നു. സൗദി യൂണിവേഴ്സ്റ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം രാത്രി എട്ട് മണിക്കാണ് അരങ്ങേറുക. ഇരു ടീമുകളും ഇന്നലെ രാത്രിയോടെ റിയാദില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ബ്രസീല്‍അര്‍ജന്റീന പോരാട്ടത്തില്‍ ബ്രസീലിനായിരുന്നു ജയം. കൂടാതം കോപ്പാ അമേരിക്കാ സെമിയില്‍ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ താരം രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്നും മെസ്സിക്ക് വിലക്ക് വന്നത്.

Tags:    

Similar News