പക്വേറ്റയാണ് താരം; ട്രാന്‍സഫര്‍ മാര്‍ക്കറ്റില്‍ റയല്‍ താരത്തിനൊപ്പം

മരാക്കാനാ സ്റ്റേഡിയത്തില്‍ ഫ്‌ളെമങ്ങോയ്ക്കായി ഏറെ നാള്‍ കളിച്ച പക്വേറ്റയുടെ പരിചയസമ്പത്ത് ബ്രസീലിന് മുതല്‍ കൂട്ടാവും.

Update: 2021-07-09 06:32 GMT


മാഡ്രിഡ്: കോപ്പാ അമേരിക്കയിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ബ്രസീലിന്റെ നിര്‍ണായക ജയത്തില്‍ താരമായി മാറിയ ലൂക്കാസ് പക്വേറ്റയ്ക്കായി വലവിരിച്ച് സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡ്. ട്രാന്‍സ്ഫര്‍ വിപണിയില്‍ താരത്തിനായി റയല്‍ മാഡ്രിഡാണ് മുന്നില്‍ നില്‍ക്കുന്നത്. 23 കാരനായ പക്വേറ്റ നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് ലിയോണിനായാണ് കളിക്കുന്നത്. നേരത്തെ താരം ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളമെങ്ങോയ്ക്ക് വേണ്ടിയും കളിച്ചിരുന്നു.


മധ്യനിര താരമായ പക്വേറ്റയെ റയല്‍ നേരത്തെ നോട്ടമിട്ടിരുന്നു. എന്നാല്‍ കോപ്പയിലെ പ്രകടനത്തോടെ താരത്തിന്റെ ഡിമാന്റ് വര്‍ധിക്കുകയായിരുന്നു. ഗെയിം ഫിനിഷറായ പക്വേറ്റയാണ് ഫൈനലിലെ ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായ ഗബ്രിയേല്‍ ജീസുസിന് പകരമായാണ് പക്വേറ്റ രണ്ട് മല്‍സരങ്ങളിലും ടീമിലെത്തിയത്.തുടര്‍ന്ന് ടീമിന്റെ ജയത്തില്‍ പ്രധാന പങ്കും വഹിച്ചു. രണ്ട് ഗോള്‍ നേട്ടത്തോടെ പക്വേറ്റ ബ്രസീലിന്റെ പുതിയ സെന്‍സേഷനായിരിക്കുകയാണ്.ബ്രസീലിയന്‍ തെരുവ് വേദിയില്‍ നെയ്മറിനൊപ്പം പക്വേറ്റയുടെ വമ്പന്‍ ഫ്‌ളെക്‌സുകളാണ് നിലവില്‍ കൂടുതലും സ്ഥാനം പിടിച്ചിരിക്കുന്നത്. കോപ്പാ ഫൈനല്‍ നടക്കുന്ന മരാക്കാനാ സ്റ്റേഡിയത്തില്‍ ഫ്‌ളെമങ്ങോയ്ക്കായി ഏറെ നാള്‍ കളിച്ച പക്വേറ്റയുടെ പരിചയസമ്പത്ത് ബ്രസീലിന് മുതല്‍ കൂട്ടാവും.




Tags:    

Similar News