പക്വേറ്റ ലിയോണ്‍ വിട്ടു; വെസ്റ്റ്ഹാമിനായി കളിക്കും
എവര്ട്ടണ് താരമായിരുന്ന ദെലെ അലി തുര്‍ക്കി ക്ലബ്ബ് ബെസിക്കഥാസുമായി കരാറിലെത്തി.
പാരിസ്: ബ്രസീലിയന്‍ ഫോര്‍വേഡ് ലൂക്കാസ് പക്വേറ്റ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് ലിയോണ്‍ വിട്ടു. താരം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ്ഹാമുമായി കരാറിലെത്തി. 60മില്ല്യണ്‍ യൂറോയ്ക്കാണ് താരം ഇംഗ്ലണ്ടിലെത്തുക. ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെങ്ങോയുടെ താരമായ പക്വേറ്റ 2020ലാണ് എസി മിലാന് വിട്ട് ലിയോണിലെത്തിയത്.
എവര്ട്ടണ് താരമായിരുന്ന ദെലെ അലി തുര്‍ക്കി ക്ലബ്ബ് ബെസിക്കഥാസുമായി കരാറിലെത്തി. ഇംഗ്ലണ്ട് താരം കഴിഞ്ഞ സീസണിലാണ് എവര്‍ട്ടണിലെത്തിയത്. എന്നാല്‍ 26കാരനായ അലിക്ക് എവര്‍ട്ടണില്‍ ഏറിയ പങ്കും ബെഞ്ചിലിരിക്കാനായിരുന്നു യോഗം. ലോണിലാണ് താരം തുര്‍ക്കി ക്ലബ്ബിനായി കളിക്കുക.