ലണ്ടന്‍: ഇംഗ്ലണ്ട് താരവും ടോട്ടന്‍ഹാം മിഡ്ഫീല്‍ഡറുമായ ദെലെ അലിക്ക് പ്രീമിയര്‍ ലീഗില്‍ വിലക്ക്. കൊറോണാ സംബന്ധമായി ഏഷ്യന്‍ വംശജനെ പരിഹസിച്ചതിനാണ് താരത്തിന് വിലക്ക് വന്നത്. ഒരു മല്‍സരത്തില്‍ നിന്ന് വിലക്കും 50,000 യൂറോയുമാണ് ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അലിക്ക് നല്‍കിയ ശിക്ഷ. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ എങ്ങിനെ ഇടപെടണം എന്നതിനുള്ള കോഴ്‌സും താരം പഠിച്ചെടുക്കണമെന്ന് ഇംഗ്ലിഷ് എഫ് എ ചൂണ്ടികാട്ടി.
ഇതോടെ ഈ മാസം 19ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ സുപ്രധാന മല്‍സരം താരത്തിന് നഷ്ടമാവും. ഫെബ്രുവരിയില്‍ എയര്‍പോര്‍ട്ടില്‍ വച്ച് മാസ്‌ക് ധാരിയായ ഏഷ്യന്‍ വംശജനെ ചൂണ്ടികാട്ടി വൈറസ് തന്നെയും പിടികൂടുമെന്ന് താരം എടുത്ത് വീഡിയോയില്‍ പറയുന്നുണ്ട്. സ്‌നാപ്പ്ചാറ്റ് വഴി ഈ വീഡിയോ ലോകം മുഴുവന്‍ കണ്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
എന്നാല്‍ തന്റെ അക്കൗണ്ടിലൂടെ മറ്റാരോ വീഡിയോ പുറത്ത് വിട്ടതാണെന്ന് താരം പറയുന്നു. മനപൂര്‍വ്വം താന്‍ ആരെയ്യും വേദനിപ്പിച്ചിട്ടില്ലെന്നും താന്‍ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.