യൂറോ കപ്പ്; ക്രൊയേഷ്യയോട് പകവീട്ടാന്‍ ഇംഗ്ലിഷ് പട ഇന്ന് ഇറങ്ങും

ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരം വൈകിട്ട് 6.30നാണ്.

Update: 2021-06-13 08:39 GMT

വെംബ്ലി: യൂറോ കപ്പില്‍ ഇന്ന് വൈകിട്ട് നടക്കുന്നത് 2018 ലോകകപ്പ് സെമി ഫൈനലിന്റെ തനിയാവര്‍ത്തനം. റഷ്യന്‍ ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ക്രൊയേഷ്യയുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകളെ തല്ലിതകര്‍ത്ത ക്രൊയേഷ്യയോട് പകവീട്ടാനാണ് സൗത്ത് ഗേറ്റിന്റെ ടീം വെംബ്ലിയില്‍ ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരം വൈകിട്ട് 6.30നാണ്.


2018ലെ ക്രൊയേഷ്യയേക്കാള്‍ മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേത്. ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളുമായാണ് ഇംഗ്ലിഷ് പടയുടെ വരവ്.മേസണ്‍ മൗണ്ട്, ഫില്‍ ഫോഡന്‍, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ജേഡന്‍ സാഞ്ചോ, ഗ്രീലിഷ്, റാഷ്‌ഫോഡ്, ഹെന്‍ഡേഴ്‌സണ്‍, ലൂക്ക്‌ഷോ, സ്‌റ്റെര്‍ലിങ്, കെയ്ല്‍ വാല്‍ക്കര്‍, ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നീ വമ്പന്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങുക.


2018 ലെ ക്രൊയേഷ്യയുടെ മികവ് നിലവിലെ ടീമിനില്ല. റയല്‍ താരം ലൂക്കാ മൊഡ്രിച്ചില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ. കൂടാതെ മാറ്റോ കൊവിസിച്ച്, റെബിച്ച്, പെരിസിച്ച് എന്നിവരും ഫോമിലാണ്. മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.




Tags:    

Similar News