ഷൂട്ടൗട്ട് ദുരന്തം; ഫ്രാന്‍സ് യൂറോയില്‍ നിന്ന് പുറത്ത്; സ്വിസ് ക്വാര്‍ട്ടറില്‍
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ഗോളി തടഞ്ഞതാണ് അവരുടെ പുറത്താവലിന് വഴിതെളിയിച്ചത്.
ബുക്കാറെസ്റ്റ്: ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് യൂറോ കപ്പില്‍ നിന്ന് പുറത്ത്. കിരീട ഫേവററ്റുകളായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്റാണ് പുറത്താക്കിയത്.3-3 സമനിലയില്‍ കലാശിച്ച മല്‍സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു. ഗോളൊന്നും പിറക്കാത്തതിന് തുടര്‍ന്ന് പിന്നീട് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-4നാണ് ഫ്രാന്‍സ് തോറ്റത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ഗോളി തടഞ്ഞതാണ് അവരുടെ പുറത്താവലിന് വഴിതെളിയിച്ചത്.
1938ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലാന്റ് യൂറോ കപ്പ് ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.തുടക്കം മുതലെ സ്വിസ് ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. സെഫെറോവിക്കിന്റെ 15ാം മിനിറ്റിലെ ഗോളിലൂടെ അവര്‍ ലീഡെടുത്തു. ആദ്യ പകുതിയില്‍ ഫ്രാന്‍സിന് മറുപടി ഗോള്‍ നേടാനായില്ല. ശക്തമായ സ്വിസ് ഡിഫന്‍സ് അതിന് വഴങ്ങിയില്ല. എന്നാല്‍ രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് മല്‍സരത്തിലേക്ക് തിരിച്ച് വന്നത്. കരീം ബെന്‍സിമയുടെ (57, 59)ഇരട്ട ഗോളുകളാണ് അവര്‍ക്ക് തുണയായത്. തുടര്‍ന്ന് 75ാം മിനിറ്റില്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോളും നേടി.
ജയം ഉറപ്പിച്ച ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് സെഫെറോവിക്ക് 81ാം മിനിറ്റില്‍ സ്വിസിന്റെ രണ്ടാം ഗോള്‍ നേടി. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ഗവറനോവിക്കിലൂടെ സ്വിസ് സമനില പിടിച്ചു.തുടര്‍ന്നാണ് മല്‍സരം എക്ട്‌സ്ട്രാടൈമിലേക്ക് നീണ്ടത്. ലോക ചാപ്യന്‍മാരെ ഒരു ഗോള്‍ അടിക്കാന്‍ വിടാതെ സ്വിസ് പിടിച്ചുകെട്ടി.ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായി പോഗ്‌ബെ, ഒലിവര്‍ ജിറൗഡ്, മാര്‍ക്കസ് തുറാം, കിംബാപ്പെ എന്നിവര്‍ വലകുലിക്കിയപ്പോള്‍ സൂപ്പര്‍ താരം എംബാപ്പെയുടെ ഗോള്‍ സ്വിസ് കീപ്പര്‍ സോമര്‍ സമ്മര്‍ദ്ധമായി തടഞ്ഞത് അവര്‍ക്ക് തുണയായി. ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് സ്വിസിന്റെ എതിരാളി.