യൂറോ കപ്പ്; ലൂക്കാക്കു ഡബിളില്‍ ബെല്‍ജിയത്തിന് ജയം; ഫിന്‍ലാന്റിന് ചരിത്ര ജയം

ഫിന്‍ലാന്റിന്റെ ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെ ആദ്യജയമാണ്.

Update: 2021-06-13 03:52 GMT


കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയം ജയത്തോടെ തുടങ്ങി. ഇന്റര്‍മിലാനിലെ അതേ ഫോം പുറത്തെടുത്ത റൊമേലു ലൂക്കാക്കുവിന്റെ ചിറകിലേറിയാണ് റഷ്യക്കെതിരേ മൂന്ന് ഗോളിന്റെ വമ്പന്‍ ജയം അവര്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതലെ ബെല്‍ജിയം ആധിപത്യമായിരുന്നു. ഇരട്ട ഗോളുകളാണ് ലൂക്കാക്കു നേടിയത്.10ാം മിനിറ്റിലും 88ാം മിനിറ്റിലുമാണ് താരം ഗോള്‍ നേടിയത്. മ്യുനിയെറിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ലൂക്കാക്കുവിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും മ്യുനിയെര്‍ ആയിരുന്നു.


എറിക്‌സണ്‍ കുഴഞ്ഞവീണതിനെ തുടര്‍ന്ന് ഫിന്‍ലാന്റിനെതിരായ ഗ്രൂപ്പ് എയിലെ മല്‍സരം പിന്നീട്12.30നാണ് ആരംഭിച്ചത്.60ാം മിനിറ്റിലെ ഏക ഗോളിന്റെ മികവില്‍ ഡെന്‍മാര്‍ക്കിനെതിരേ ഫിന്‍ലാന്റ് ചരിത്ര ജയം നേടി. ജോള്‍ പൊയാന്‍പാലയുടെ ഹെഡറിലാണ് ഗോള്‍. ഫിന്‍ലാന്റിന്റെ ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെ ആദ്യജയമാണ്.മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ആധിപത്യം നേടിയെങ്കിലും ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. കൂടാതെ സൂപ്പര്‍ താരം എറിക്‌സണ്‍ ആദ്യപകുതിയുടെ അവസാനത്തില്‍ കുഴഞ്ഞ് വീണതോടെ ഡാനിഷ് നിര മാനസികമായി തളര്‍ന്നിരുന്നു.




Tags:    

Similar News