യൂറോ; കുതിച്ച് കുതിച്ച് ഇംഗ്ലണ്ട് ഫൈനലിലേക്ക്; ഡെന്‍മാര്‍ക്ക് വീണു
നിശ്ചിത സമയത്ത് ഇരു ടീമും 1-1 എന്ന നിലയിലായിരുന്നു.
വെംബ്ലി: 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ കടന്നു. സെമിയില്‍ എക്‌സ്ട്രാടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ 2-1നാണ് ഇംഗ്ലിഷ് പടയുടെ ജയം. ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. എക്‌സ്ട്രാടൈമില്‍ നായകന്‍ ഹാരി കെയ്‌നാണ് വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.നിശ്ചിത സമയത്ത് ഇരു ടീമും 1-1 എന്ന നിലയിലായിരുന്നു.
30ാം മിനിറ്റില്‍ ഡംസ്ഗാര്‍ഡിന്റെ ഗോളില്‍ ഡെന്‍മാര്‍ക്കാണ് ലീഡെടുത്തത്. ഫ്രീകിക്കിലൂടെയായിരുന്നു ഈ ഗോള്‍. എന്നാല്‍ ഡെന്‍മാര്‍ക്കിന് ഒമ്പത് മിനിറ്റിനുള്ളില്‍ വന്‍ തിരിച്ചടി ലഭിച്ചു. ഈ യൂറോയിലെ ഏറ്റവും വലിയ വില്ലനായ സെല്‍ഫ് ഗോള്‍ അവര്‍ക്കും പണികൊടുത്തു. ക്യാപ്റ്റന്‍ സൈമണ്‍ കൈറിന്റെ സെല്‍ഫ് ഗോള്‍ ഇംഗ്ലണ്ടിന് തുണയായി. ആദ്യ പകുതിയില്‍ ഡെന്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. എക്‌സ്ട്രാടൈമില്‍ 104ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് വിജയതീരമണിഞ്ഞത്. റഹീം സ്റ്റെര്‍ലിങിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കെയ്‌നിന്റെ പെനാല്‍റ്റി ഗോളി ഷ്‌മൈക്കല്‍ തടഞ്ഞെങ്കിലും കെയ്ന്‍ വീണ്ടും റീബൗണ്ട് ചെയ്ത് അത് വലയിലേക്ക് തന്നെ അടിക്കുകയായിരുന്നു.