ചാംപ്യന്‍സ് ലീഗ് സെമി; ലെപ്‌സിഗ് പിഎസ്ജി, ബയേണ്‍ലിയോണ്‍

ആദ്യ സെമിയില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സിഗിനോടാണ്.

Update: 2020-08-16 05:37 GMT

ലിസ്ബണ്‍: ഇംഗ്ലണ്ട് സ്‌പെയിന്‍ ക്ലബ്ബുകളില്ലാതെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടം. ഇത്തവണ സെമിയില്‍ ഏറ്റുമുട്ടുന്നത് ഫ്രഞ്ച് ക്ലബ്ബുകളും ജര്‍മന്‍ ക്ലബ്ബുകളുമാണ്. ആദ്യ സെമിയില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സിഗിനോടാണ്.

രണ്ടാമത്തെ സെമിയില്‍ ഇന്ന് മാഞ്ച്‌സറ്റര്‍ സിറ്റിയെ പുറത്താക്കിയ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ നേരിടുന്നത് ബയേണ്‍ മ്യൂണിക്കിനെയാണ്. 1995ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ നിന്നോ സ്‌പെയിനില്‍ നിന്നോ ഒരു ടീമില്ലാതെ ചാംപ്യന്‍സ് ലീഗ് സെമി ആരംഭിക്കുന്നത്. 2005ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമുകളില്ലാതെ ചാംപ്യന്‍സ് ലീഗ് സെമി ആരംഭിക്കുന്നതും. ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയെ പരാജയപ്പെടുത്തിയാണ് പിഎസ്ജിയുടെ വരവ്.

സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ലെപ്‌സിഗ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ബാഴ്‌സയെ എട്ട് ഗോള്‍ ത്രില്ലറില്‍ തോല്‍പ്പിച്ചാണ് ബയേണിന്റെ സെമി പ്രവേശനം. ഈ മാസം 18, 19 തിയ്യതികളിലാണ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലുകള്‍.


Tags:    

Similar News