ലോകകപ്പ് യോഗ്യത ; ബ്രസീല്‍ സ്ക്വാഡില്‍ തിയാഗോ സില്‍വയും ഡാനി ആല്‍വ്സും
ഫെര്‍ണാണ്ടീഞ്ഞോ, റഫീഞ്ഞ, മാഴ്സലോ, വില്ല്യന്, ഡഗ്ലസ് കോസ്റ്റാ, ആര്‍തര്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടില്ല.
സാവോപോളോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചിന് ഇക്വഡോറിനെതിരേയും ഒമ്പതിന് പരാഗ്വെയ്ക്കുമെതിരെയുമുള്ള മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് ടീറ്റെ പ്രഖ്യാപിച്ചത്. മുന്‍ ബാഴ്സലോണാ താരമായ ഡാനി ആല്‍വ്സ്, 36 കാരനായ ചെല്‍സിയുടെ തിയാഗോ സില്‍വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 38കാരനായ ഡാനി ആല്‍വ്സ് നിലവില്‍ സാവോപോളോ എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് കുട്ടീഞ്ഞോയെ ഒഴിവാക്കിയപ്പോള്‍ മറ്റ് താരങ്ങളായ ഫെര്‍ണാണ്ടീഞ്ഞോ, റഫീഞ്ഞ, റയലിന്റെ മാഴ്സലോ, വില്ല്യന്, ഡഗ്ലസ് കോസ്റ്റാ, ആര്‍തര്‍ മെല്ലോ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടില്ല.
ടീം: അലിസണ്, എഡേഴ്സണ്,വെവര്ട്ടന്, ഡാനിലോ, ഡാനി ആല്‍വ്സ്, അലക്സ് സാന്‍ഡ്രോ, റെനന്‍ ലോദി, തിയാഗോ സില്‍വ, ലൂക്കാസ് വെരിസിമോ, എഡര്‍ മിലിറ്റാവോ, മാര്ക്ക്വനോസ്(പിഎസ്ജി), കസിമറോ(റയല്‍) ലൂക്കാസ് പക്വറ്റ, ഫാബിനോ, ഫെഡ്ര്, റിബെയ്റോ, ഡഗ്ലസ് ലൂയിസ്, നെയ്മര്‍, ഫിര്‍മിനോ(ലിവര്‍പൂള്‍), റിച്ചാര്ലിസണ്, ഗബ്രിയേല്‍ ജീസസ്(മാഞ്ചസ്റ്റര്‍ സിറ്റി) ഗാബിഗോള്‍, സെബാളീനോ, വിനീഷ്യസ് ജൂനിയര്‍(റയല്‍).