ലോകകപ്പ്; ബ്രസീലിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്

പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ മാര്‍ക്വിനോസ് കഴിഞ്ഞ ദിവസം പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്തായിരുന്നു.

Update: 2022-11-17 04:31 GMT

റിയാദ്: ലോകകപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ബ്രസീലിന്റെ രണ്ട് മുന്‍നിര താരങ്ങള്‍ക്ക് പരിക്ക്. ബ്രൂണോ ഗിമറൈസ്, അലക്‌സ് ടെല്ലെസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റൊഡ്രിഗോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗിമറൈസിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. നെയ്മറിന്റെ ഒരു ടാക്കിളിനെ തുടര്‍ന്നാണ് ടെല്ലസിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഇരുവരും ഉടന്‍ സ്‌ക്വാഡിന്റെ പരിശീലനത്തില്‍ തിരിച്ചെത്തുമെന്നും കോച്ച് ടീറ്റെ അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ മാര്‍ക്വിനോസ് കഴിഞ്ഞ ദിവസം പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്തായിരുന്നു. മാര്‍ക്വിനോസ് ബ്രസീല്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നിട്ടില്ല. കൂടുതല്‍ സമയം പരിശീലനത്തിന് ചെലവഴിക്കേണ്ടതിനാല്‍ ബ്രസീല്‍ സന്നാഹ മല്‍സരങ്ങള്‍ കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.




 


Tags:    

Similar News