അര്‍ജന്റീന ടീം അംഗങ്ങളുടെ വംശീയ വിദ്വേഷത്തിന്റെ വീഡിയോ; എന്‍സോ ഫെര്‍ണാണ്ടസിനെ അണ്‍ഫോളോ ചെയ്ത് ചെല്‍സി താരങ്ങള്‍
ബ്യൂണസ്‌ഐറിസ്: ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അര്‍ജന്റീന ടീമംഗങ്ങള്‍ക്കൊപ്പം വംശീയാധിക്ഷേപം നിറഞ്ഞ ഗാനം ആലപ്പിച്ചതിന് പിന്നാലെ ചെല്‍സി താരങ്ങളായ മാലോ ഗസ്റ്റോ, ആക്‌സല്‍ ഡിസാസി, വെസ്ലി ഫൊഫാന എന്നിവര്‍ തങ്ങളുടെ സഹതാരം കൂടിയായ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോപ്പ അമേരിക്ക വിജയാഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന ടീം അംഗങ്ങള്‍ ബസില്‍ വെച്ച് പാടിയ ഗാനത്തിലാണ് വംശീയ പരാമര്‍ശങ്ങളുള്ളത്.
''അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്നാണ്. അവരുടെ അമ്മ കാമറൂണില്‍ നിന്നാണ്, അച്ഛന്‍ നൈജീരിയയില്‍ നിന്നാണ്. എന്നാല്‍ അവരുടെ പാസ്പോര്‍ട്ട് ഫ്രഞ്ച് എന്നാണ്.'' എന്ന ഗാനമാണ് ഫ്രഞ്ച് താരങ്ങളെ ഉദ്ദേശിച്ചു അര്‍ജന്റീന താരങ്ങള്‍ പാടിയത്.സോഷ്യല്‍ മീഡിയയില്‍ അര്‍ജന്റീന താരവുമായി ബന്ധം വിച്ഛേദിച്ച മൂന്ന് ചെല്‍സി താരങ്ങളും ആഫ്രിക്കന്‍ പാരമ്പര്യമുള്ളവരാണ്. വെസ്റ്റ് ലണ്ടന്‍ ക്ലബ് ചെല്‍സി അവരുടെ താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്ന എന്നും കാണേണ്ടതുണ്ട്. വംശീയ അധിക്ഷേപം നിറഞ്ഞ വീഡിയോ പുറത്ത് വന്നതിന് ശേഷം ഒരു അര്‍ജന്റീന താരവും പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല.