പെനാല്‍റ്റി പാഴാക്കിയ ഫ്രഞ്ച് താരങ്ങള്‍ക്കെതിരേ വംശീയആക്രമണം
മാര്‍ക്കസ് റാഷ്‌ഫോഡ്,ജാഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിര്‍ക്കെതിരേയും വംശീയആക്രമണം നടന്നിരുന്നു.
പാരിസ്: ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി പാഴാക്കിയ ഫ്രഞ്ച് താരങ്ങളായ ഫോര്‍വേഡ് കിങ്‌സ്ലേ കോമന്‍, മിഡ്ഫീല്‍ഡര്‍ ചൗമിനി എന്നിവര്‍ക്കെതിരേ വംശീയാക്രമണം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ക്കെതിരേ വംശീയാക്രമണം നടന്നത്. കോമാന്റെ ക്ലബ്ബായ ബയേണ്‍ മ്യുണിക്ക് താരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ കോമാന്റെ കിക്ക് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ് തടഞ്ഞിരുന്നു. ചൗമിനിയുടെ കിക്ക് പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് അര്‍ജന്റീന ചരിത്ര നേട്ടം സ്വന്തമാക്കിയത്.
2020 യൂറോ കപ്പില്‍ പെനാല്‍റ്റി പാഴാക്കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോഡ്,ജാഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിര്‍ക്കെതിരേയും വംശീയആക്രമണം നടന്നിരുന്നു.