ഖത്തര്‍ ലോകകപ്പ്; ഉദ്ഘാടന മല്‍സരത്തില്‍ മാറ്റമുണ്ടാവും

2006മുതലുള്ള ലോകകപ്പില്‍ ഉദ്ഘാടന മല്‍സരം ആതിഥേയ രാജ്യത്തെ ഉള്‍പ്പെടുത്തിയുള്ളതാണ്.

Update: 2022-08-10 12:17 GMT


റിയാദ്: നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മല്‍സരം മാറ്റിയേക്കും. നവംബര്‍ 21നാണ് ഖത്തര്‍ ലോകകപ്പിന് തുടക്കമാവുന്നത്. സെനഗല്‍-നെതര്‍ലന്റസ് മല്‍സരമാണ് ഉദ്ഘാടന ദിവസത്തെ ആദ്യ മല്‍സരം.ഇതേ ദിവസം മറ്റ് രണ്ട് മല്‍സരങ്ങളുണ്ട്. ഇംഗ്ലണ്ട്-ഇറാന്‍, അമേരിക്ക-വെയ്ല്‍സ്. രണ്ടാം ദിവസമാണ് ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നത്. ആതിഥേയ രാജ്യമായ ഖത്തറിന് ഉദ്ഘാടന മല്‍സരം നല്‍കാനാണ് നിലവില്‍ ഫിഫാ അധികൃതര്‍ ആലോചിക്കുന്നത്. 2006മുതലുള്ള ലോകകപ്പില്‍ ഉദ്ഘാടന മല്‍സരം ആതിഥേയ രാജ്യത്തെ ഉള്‍പ്പെടുത്തിയുള്ളതാണ്. ലോകകപ്പിന്റെ പതിവ് പിന്‍തുടരാനാണ് ഫിഫ നിലവില്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ഉദ്ഘാടന മല്‍സരം നവംബര്‍ 20ലേക്ക് മാറ്റിയേക്കും. ഖത്തറിന്റെ മല്‍സരം ഒരു ദിവസം മുമ്പോട്ട് കൊണ്ടുവരുമ്പോള്‍ മറ്റ് മല്‍സരങ്ങളിലും മാറ്റം ഉണ്ടാവില്ല.




Tags:    

Similar News