ശുഹൈബ് അക്തര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു
'ഫെബ്രുവരി 14 എന്ന തിയ്യതി കലണ്ടറില്‍ കുറിച്ചോളൂ. ഇന്നത്തെ കുട്ടികളുടെ വിചാരം അവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് എല്ലാം അറിയാമെന്നാണ്. അവര്‍ എന്റെ ബൗളിങ് വേഗതയെ വെല്ലുവിളിക്കുന്നു. കുട്ടികളെ ഞാന്‍ തിരിച്ചു വരുന്നു. യഥാര്‍ത്ഥത്തില്‍ വേഗത എന്താണെന്ന് പഠിപ്പിച്ചുതരാം. കാത്തിരുന്നോളൂ.'
കറാച്ചി: മുന്‍ പാക് പേസര്‍ ശുഹൈബ് അക്തര്‍ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ശുഹൈബിന്റെ തീപ്പൊരി പന്തുകളുടെ വേഗത ഇനി ക്രിക്കറ്റ് പ്രേമികള്‍ക്ക് വീണ്ടും കാണാം. പാക് ക്രിക്കറ്റ് ലീഗിലൂടെയാണ് താരം വീണ്ടും ക്രിക്കറ്റിലേക്ക് എത്തുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
ഇന്നാണ് പാക് ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. ശുഹൈബിന്റെ ട്വിറ്ററിലെ വാചകം ഇങ്ങനെയാണ്. 'ഫെബ്രുവരി 14 എന്ന തിയ്യതി കലണ്ടറില്‍ കുറിച്ചോളൂ. ഇന്നത്തെ കുട്ടികളുടെ വിചാരം അവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് എല്ലാം അറിയാമെന്നാണ്. അവര്‍ എന്റെ ബൗളിങ് വേഗതയെ വെല്ലുവിളിക്കുന്നു. കുട്ടികളെ ഞാന്‍ തിരിച്ചു വരുന്നു. യഥാര്‍ത്ഥത്തില്‍ വേഗത എന്താണെന്ന് പഠിപ്പിച്ചുതരാം. കാത്തിരുന്നോളൂ.'
അക്തര്‍ 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഏകദിനത്തില്‍ 247 വിക്കറ്റും ടെസ്റ്റില്‍ 168 വിക്കറ്റും 43 കാരനായ അക്തറിന്റെ പേരിലുണ്ട്.