ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലത്തിളക്കം; പി ആര്‍ ശ്രീജേഷിന് മെഡലോടെ മടക്കം(വീഡിയോ)
പാരിസ്: പാരിസ് ഒളിംപിക്‌സിലെ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍. സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളാണ് 1-0നു പിന്നില്‍നിന്ന ഇന്ത്യയ്ക്ക് മെഡല്‍ കൈപ്പിടിയിലൊതുക്കാന്‍ സഹായിച്ചത്. ഇതോടെ, ഗോള്‍ കീപ്പര്‍ മലയാളി തീരം പി ആര്‍ ശ്രീജേഷിന് ഇതോടെ ഒളിംപിക് മെഡലോടെ കരിയര്‍ അവസാനിപ്പിച്ചു. ഒളിംപിക് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലനേട്ടമാണ് ഇന്ത്യയുടേത്. കഴിഞ്ഞ തവണ ടോക്ക്യോയിലും ഇന്ത്യയ്്ക്കായിരുന്നു വെങ്കലം. ഇതോടെ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം നാലായി.
With each flick and fierce dribble, India's hockey warriors have brought victory home! 🇮🇳
Congratulations on your bronze medal Team India!🏑 #Bronze#Paris2024#Cheer4Bharat
VC: Jio Cinema pic.twitter.com/uIbuabwztf
കളി തുടങ്ങി 18ാാം മിനിറ്റില്‍ പെനാല്‍റ്റി സ്‌ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസ് നേടിയ ഗോളിലൂടെയാണ് സ്‌പെയിന്‍ മുന്നിലെത്തിയത്. അധികം വൈകാതെ 30ാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ് തിരിച്ചടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. മൂന്ന് മിനുട്ട് കഴിഞ്ഞപ്പോഴേക്കും നായകന്‍ വീണ്ടും വല കിലുക്കി. 33ാം മിനിറ്റിലെ ഹര്‍മന്‍പ്രീതിന്റെ ഗോളോടെ മൂന്നാം ക്വാര്‍ട്ടര്‍ 2-1 എന്ന നിലയില്‍ അവസാനിച്ചു. പിന്നാടങ്ങോട്ട് പ്രതിരോധത്തിലൂന്നിയതാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മലയാളിയായ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ വിടവാങ്ങല്‍ മല്‍സരം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം 335ാമത്തെ മല്‍സരമാണ് ശ്രീജേഷ് ഇന്നു പൂര്‍ത്തിയാക്കിയത്. സ്വര്‍ണ മെഡല്‍ മോഹിച്ചെത്തിയ ഇന്ത്യയെ സെമിയില്‍ കരുത്തരായ ജര്‍മനിയാണ് തളച്ചത്.