ഏഷ്യാ കപ്പ്; ഇന്ത്യ സൂപ്പര്‍ ഫോറില്‍; പാകിസ്താന് ലോകകപ്പ് യോഗ്യതയില്ല
ഇന്ന് 15 ഗോളിന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ.
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയെ 16 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ടോപ് ഫോര്‍ യോഗ്യത ലഭിക്കാതെ പാകിസ്താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ടൂര്‍ണ്മമെന്റില്‍ ആദ്യ മൂന്ന് സ്ഥാനത്ത് ഫിനിഷ് ചെയ്ത ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവര്‍ 2023ല്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് യോഗ്യതയുണ്ട്. എന്നാല്‍ പാകിസ്താന് ലോകകപ്പിന് യോഗ്യത നേടാനായില്ല. ഇന്ന് 15 ഗോളിന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ.ഇതേ തുടര്‍ന്നാണ് ടീം 16 ഗോളിന്റെ ജയം നേടിയത്. യുവനിരയാണ് ഇന്ത്യയ്ക്കായി ഏഷ്യകപ്പില്‍ കളിക്കുന്നത്. ദിപസണ്‍ തിര്‍ക്കേ അഞ്ചും, സുദേവ് ബെലിമഗ മൂന്നും ഗോള്‍ നേടി.