ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്‍ ഗുകേഷിന് വിശ്വകിരീടം
സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷിന് കിരീടം. നിര്‍ണായകമായ 14ാം റൗണ്ടില്‍ മുന്‍ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ലോക ചെസ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാംപ്യനാണ് ഗുകേഷ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് 1985ല്‍ 22-ാം വയസ്സില്‍ ലോക ജേതാവായിരുന്നു. ഇതിനേക്കാള്‍ നാല് വയസ്സ് ചെറുപ്പത്തില്‍ ഗുകേഷ് മൈന്‍ഡ് ഗെയിമിന്റെ സിംഹാസനത്തിലേക്ക് മഹത്തായ ചുവടുവയ്പുകള്‍ നടത്തുകയായിരുന്നു.