കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും സെയ്‌നാ നെഹ്‌വാളില്ല

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ ചാംപ്യനായിരുന്നു.

Update: 2022-04-13 14:23 GMT


ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്‌നാ നെഹ്‌വാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നിന്ന് പിന്‍മാറി. ഗെയിംസിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെയാണ് രണ്ട് ഗെയിംസിലും താരത്തിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചത്. ഈ മാസം 15 മുതല്‍ നടക്കുന്ന ട്രയല്‍സില്‍ നിന്ന് വ്യക്തിഗതാ കാരണങ്ങളാല്‍ പിന്‍മാറുകയാണെന്ന് സെയ്‌ന ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ അറിയിക്കുകയായിരുന്നു. സെയ്‌ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ ചാംപ്യനായിരുന്നു.




Tags:    

Similar News