തോമസ് കപ്പിലെ ജയം; ഇന്ത്യന്‍ ബാഡ്മിന്റണിന് '1983ലെ മുഹൂര്‍ത്തം'
അതേ നിമിഷത്തെ ആഘോഷത്തിലാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
മുംബൈ: ചരിത്രത്തില്‍ ആദ്യമായി ബാഡ്മിന്‍ണില്‍ തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യക്ക് അഭിനന്ദന പ്രവാഹം. തോമസ് കപ്പില്‍ 14 തവണ ചാംപ്യന്‍മാരായ ഇന്‍ഡോനേഷ്യയെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ വിജയം. ഇന്ത്യന്‍ ബാഡ്മിന്‍ണിന് 1983ലെ മൂഹുര്‍ത്തമാണ് ഇപ്പോഴെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. 1983ല്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടിയിരുന്നു. അതേ നിമിഷത്തെ ആഘോഷത്തിലാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.ലക്ഷ്യാ സെന്‍, കിഡംബി ശ്രീകാന്ത്, എച്ച് എസ് പ്രണോയി, സാത്വികസായ് രാജ് രംഗറെഡി, ചിരാഗ് ഷെട്ടി എന്നീ സഖ്യമാണ് ഇന്ത്യക്ക് തോമസ് കപ്പില്‍ സ്വര്‍ണ്ണം നേടികൊടുത്തത്.