കൊവിഡ്: നിര്‍ധനരായ പരിശീലകര്‍ക്ക് സഹായം നല്‍കാന്‍ റണ്‍ ടു ദി മൂണ്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14,000 പേര്‍ 30 ദിവസങ്ങളിലായി 9,08,800 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്

Update: 2020-07-28 07:22 GMT

കൊച്ചി: കൊവിഡ് പ്രതിസന്ധിയിലാക്കിയ രാജ്യത്തെ നിര്‍ധനരായ കായിക പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും സാമ്പത്തിക സഹായം ലക്ഷ്യമിട്ട് സംഘടിപ്പിച്ച റണ്‍ ടു ദി മൂണ്‍ സമാപിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയുടെയും എന്‍ഇബി സ്പോര്‍ട്സിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14,000 പേര്‍ 30 ദിവസങ്ങളിലായി 9,08,800 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. 15 രാജ്യങ്ങളില്‍ നിന്നുള്ള 14,000 ഓട്ടക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസ് വഴി 14 ലക്ഷം രൂപ സമാഹരിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അഞ്ചു ലക്ഷമുള്‍പ്പെടെ 19 ലക്ഷം രൂപയാണ് ആകെ സമാഹരിച്ചത്. ദേശീയ ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ്, അശ്വിനി നാച്ചപ്പ, മാലതി ഹൊള്ള എന്നിവര്‍ നേതൃത്വം നല്‍കി. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ 51ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചന്ദ്രനും ഭൂമിക്കുമിടയിലെ ദൂരമായ 3,84,400 കിലോമീറ്റര്‍ ജൂലൈ 21നകം പൂര്‍ത്തിയാക്കാനാണ് റണ്‍ ദ മൂണ്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ജൂലൈ ആറിന് തന്നെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ജൂലൈ 18ന് ലക്ഷ്യത്തിന്റെ ഇരട്ടിയിലേറെ ദൂരവും സാധ്യമായി.

Tags:    

Similar News