കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനം യാദവിന് നിരാശ; മികച്ച സമയം കുറിച്ച് ശ്രീഹരി
യോഗ്യതാ റൗണ്ടില്‍ താരം പരാജയപ്പെടുകയായിരുന്നു.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പൂനം യാദവിന് നിരാശ. വനിതകളുടെ 76കിലോ വിഭാഗത്തില്‍ സ്നാച്ച് ലിഫ്റ്റില്‍ താരത്തിന് രണ്ടാമതായാണ് ഫിനിഷ് ചെയ്യാനായത്. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ താരത്തിന് 116കിലോ ഉയര്‍ത്തുവാനായില്ല.
നീന്തലില്‍ പുരുഷന്മാരുടെ 200മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ശ്രീഹരി നടരാജന് ഫൈനലില്‍ പ്രവേശിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ താരം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ താരം മികച്ച ഇന്ത്യന്‍ സമയം കണ്ടെത്തി.