ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ
ഗ്രൂപ്പില്‍ 10 പോയിന്റുമായി ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചതാണ്.
ധക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ എതിരില്ലാത്ത ആറ് ഗോളിന് ജപ്പാനെയാണ് പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിങ് ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ദില്‍പ്രീത് സിങ്, ജര്‍മ്മന്‍പ്രീത് സിങ്,ഷംഷേര്‍ സിങ്, സുമിത് എന്നിവരും സ്‌കോര്‍ ചെയ്തു.ഗ്രൂപ്പില്‍ 10 പോയിന്റുമായി ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചതാണ്.