16 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് സ്വര്‍ണം
ന്യൂഡല്‍ഹിയിലെ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഒന്നാം ദിനത്തില്‍ വുമണ്‍ എയര്‍ റൈഫിള്‍ ഫൈനലിലാണ് ചന്ദേല സ്വര്‍ണം വെടിവച്ചിട്ടത്.
ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ലോക കപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം അപൂര്‍വ്വി ചന്ദേലയുടെ ലോക റെക്കോഡിലൂടെ. ന്യൂഡല്‍ഹിയിലെ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഒന്നാം ദിനത്തില്‍ വുമണ്‍ എയര്‍ റൈഫിള്‍ ഫൈനലിലാണ് ചന്ദേല സ്വര്‍ണം വെടിവച്ചിട്ടത്. 16 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്.
തുടക്കം മോശമായിരുന്നെങ്കിലും അവസാന റൗണ്ടുകളില്‍ ചന്ദേല കുതിച്ചുകയറുകയായിരുന്നു. അവസാന റൗണ്ടില്‍ ചൈനയുടെ സാവോ റൗസുവുമായി കനത്ത പോരാട്ടമാണ് നടന്നത്. അവസാന രണ്ടു ഷോട്ടുകളില്‍ 10.6, 10.8 മീറ്റര്‍ വീതമാണ് ചന്ദേല വെടിയുതിര്‍ത്തത്. ചന്ദേല 252.9 പോയിന്റ് നേടി.
Indians to win Gold in the women's 10m air rifle event at the World Cup@AnjaliOlympian 2003@apurvichandela 2019#ISSFWorldCup
— Mohit Shah (@mohit_shah17) February 23, 2019