പാരീസ്: പാരീസ് ഒളിമ്പിക്സില്‍ മൂന്നാം മെഡലിനരികെ ഇന്ത്യയുടെ സൂപ്പര്‍ താരം മനു ഭാക്കര്‍. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനല്‍ യോഗ്യത നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഇഷ സിങ് പുറത്തായി. 18-ാമതെത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.
അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയായി മിക്സഡ് ടീം ഇനത്തില്‍ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യം ക്വാര്‍ട്ടറില്‍. ഇന്‍ഡൊനീഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു സഖ്യത്തെ 5-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ക്വാര്‍ട്ടറില്‍ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. ഒന്നാം സെറ്റും (3736), മൂന്നാം സെറ്റും (3837) സ്വന്തമാക്കി നാലു പോയന്റ് നേടിയ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റ് സമനിലയിലായതോടെ (3838) പങ്കിട്ട ഒരു പോയന്റ് മാത്രമാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യത്തിന് നേടാനായത്.