വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്; മീരാഭായ് ചാനുവിന് റെക്കോഡ്
ടോക്കിയോ ഒളിമ്പിക്സില്‍ താരം 49 കിലോഗ്രാം വിഭാഗത്തിലാണ് മല്‍സരിക്കുന്നത്.
തഷ്കെന്റ്; ഉസ്ബികിസ്ഥാനില് നടക്കുന്ന ഏഷ്യന്‍ വെയ്റ്റലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും. 205 കിലോ ഗ്രാം മിരാ ഭായ് ഉയര്‍ത്തിയത്. സ്നാച്ച്-86 കിലോ ഗ്രാം , ക്ലീന്‍ ആന്റ് ജെര്‍ക്ക് -119കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലാണ് 205 കിലോ ഗ്രാം മീരാ ഉയര്‍ത്തിയത്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ മീരാ 200 ല്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുന്നത്. 2017ല്‍ 48 കിലോ ഗ്രാം വിഭാഗത്തിലെ ലോക ചാംപ്യനാണ് മീരാ ഭായ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യത്യസ്ത ഇനങ്ങളിലായി വെള്ളി മെഡലും സ്വര്‍ണ്ണ മെഡലും നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ താരം 49 കിലോഗ്രാം വിഭാഗത്തിലാണ് താരം മല്‍സരിക്കുന്നത്.