ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വെള്ളി

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് വെള്ളി നേടി മെഡല്‍പട്ടികയിലേക്ക് ചുവട് വച്ചത്.

Update: 2021-07-24 07:01 GMT

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യ മെഡല്‍ പട്ടിക തുറന്നു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് വെള്ളി നേടി മെഡല്‍പട്ടികയിലേക്ക് ചുവട് വച്ചത്.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി.ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.

ഭാരോദ്വഹന വേദിയില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡല്‍ ജേതാവ് കര്‍ണ്ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News