ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍

Update: 2021-08-04 01:24 GMT
ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍

ടോക്കിയോ: ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനവുമായി ഫൈനല്‍ റൗണ്ടില്‍.ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്നാണ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ എറിഞ്ഞ് ഗ്രൂപ്പ് എയില്‍ ഒന്നാമതായാണ് നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടിയത്. ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടിയിരുന്നു.

Tokyo Olympics: Neeraj Chopra Qualifies For Men's Javelin Throw Final

Tags:    

Similar News