ഒളിംപിക്‌സ്; ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു

ജിംനാസ്റ്റിക്‌സിലെ ഇന്ത്യയുടെ ഒരേ ഒരു താരം പ്രണതി ഇന്ന് പരിശീലനം നടത്തി.

Update: 2021-07-20 04:58 GMT


ടോക്കിയോ: 23ന് ആരംഭിക്കുന്ന വിശ്വ കായിക മാമാങ്കമായ ഒളിംപിക്‌സിനായുള്ള ഇന്ത്യന്‍ ടീം പരിശീലനമാരംഭിച്ചു.അമ്പെയ്ത്ത്,ഷൂട്ടിങ്, ബാഡ്മിന്റണ്‍, സെയ്‌ലിങ് ടീമുകളാണ് പരിശീലനം നടത്തിയത്. സെയ്‌ലിങ് ടീമില്‍ വി ശരവണന്‍, നേത്ര കുമന്‍, കെ സി ഗണപതി, വരുണ്‍ ഠക്കര്‍ എന്നിവരാണുള്ളത്. 15 പേരടങ്ങുന്ന ടീമാണ് ഷൂട്ടിങിനായി പരിശീലനം നടത്തിയത്. ബാഡ്മിന്റണ്‍ താരങ്ങളായ സിന്ധു, പ്രണീത്, ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് എന്നിവര്‍ കോച്ചുമാരായ ടെയ് സാങ്, മത്യാസ് ബോ എന്നിവര്‍ക്ക് കീഴിലാണ് പരിശീലനം തുടര്‍ന്നത്. ജിംനാസ്റ്റിക്‌സിലെ ഇന്ത്യയുടെ ഒരേ ഒരു താരം പ്രണതി ഇന്ന് പരിശീലനം നടത്തി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അമ്പെയ്ത്ത് ഇനത്തിലെ ദമ്പതികളായ ദീപിക-അത്താനു ദാസ് ജോഡിയും പരിശീലനം നടത്തി.




Tags:    

Similar News