ടോക്കിയോ: ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ താരങ്ങളുടെ പ്രായപരിധി 24 ആയി ഉയര്‍ത്തി ഫിഫ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിഫ താരങ്ങളുടെ പ്രായപരിധി 23ല്‍ നിന്നു 24 ആയി ഉയര്‍ത്തിയത്. നിലവില്‍ ഒളിംപിക്‌സ് ഫുട്‌ബോളില്‍ കളിക്കുന്ന താരങ്ങളുടെ പ്രായപരിധി 23 ആണ്. ടീമില്‍ മൂന്ന് താരങ്ങള്‍ക്ക് 23 വയസ്സില്‍ കൂടുതല്‍ ആവാമെന്നുമാണ് നിബന്ധന. ഈ വര്‍ഷം മല്‍സരങ്ങള്‍ മാറ്റിവച്ചതിനാല്‍ പല താരങ്ങള്‍ക്കും അടുത്തവര്‍ഷം 24 വയസ്സ് പൂര്‍ത്തിയാവും. ഇത് ടീം സെലക്ഷനെ സാരമായി ബാധിക്കും. ഇതേ തുടര്‍ന്നാണ് ഫിഫയുടെ പുതുക്കിയ തീരുമാനം. പുതിയ തീരുമാനപ്രകാരം 1997 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് അടുത്തവര്‍ഷം 24 വയസ്സായാലും മല്‍സരത്തില്‍ പങ്കെടുക്കാം.