ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിന് രണ്ടാം സ്ഥാനം; സീസണിലെ ബെസ്റ്റ്

Update: 2024-08-23 05:22 GMT

ലൊസെയ്ന്‍: ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. അവസാന ശ്രമത്തില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. പാരീസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്‍ഡേഴ്‌സ്ണ്‍ പീറ്റേഴ്‌സ് ആണ് ഒന്നാമെത്തിയത്. 90.61 മീറ്റര്‍ ദൂരമെറിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ഒന്നാമെത്തിയത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.22നാണ് ജാവലിന്‍ ത്രോ മത്സരം ആരംഭിച്ചത്.പാരിസ് ഒളിംപിക്‌സിന് ശേഷം നീരജ് മത്സരിച്ച പ്രധാന അന്താരാഷ്ട്ര മത്സരമായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗ്. ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൊസെയിനില്‍ കണ്ടത്. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. ആറാമത്തെ ശ്രമത്തിലാണ് 89.49 മീറ്റര്‍ കണ്ടെത്തിയതും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതും.

പാരിസ് ഒളിംപിക്‌സ് ഫൈനലിലില്‍ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നീരജിനൊപ്പം ഇന്ന് മത്സരത്തിനിറങ്ങിയിരുന്നു. വെങ്കല മെഡല്‍ സ്വന്തമാക്കിയ ഗ്രനേഡയയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്, ചെക്കിന്റെ യാക്കൂബ് വാദ്‌ലെച്ച്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവര്‍ നീരജിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.





Tags:    

Similar News