സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി അവാര്‍ഡ് ഹാമില്‍ടണ്; ക്ലബ്ബ് ലിവര്‍പൂള്‍
2020ലെ മികച്ച ടീമായി തിരഞ്ഞെടുത്തത് ലിവര്‍പൂളിനെയാണ്
ലണ്ടന്‍: 2020ലെ ബിബിസിയുടെ സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി അവാര്‍ഡിന് ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അര്‍ഹനായി. ഏഴ് തവണ ലോകചാംപ്യനായ ഹാമില്‍ട്ടണ് താഴെ രണ്ടാമതായി ഫിനിഷ് ചെയ്തത് ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദ്ദന്‍ ഹെന്‍ഡേഴ്‌സണ്‍ ആണ്. അമേരിക്കയിലെ ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് ക്യാംപയിന് പബ്ലിക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരമാണ് ഹാമില്‍ട്ടണ്‍. ഹോക്കി താരം ഹോലെ ഡോയലാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ബോക്‌സര്‍ ടൈസണ്‍ ഫൂരി, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുര്‍ട്ട് ബ്രോഡ്, സ്‌നൂക്കര്‍ താരം റോണീ ഓ സുവിയന്‍ എന്നിവരും അവസാന റൗണ്ടില്‍ എത്തിയിരുന്നു. 2020ലെ മികച്ച ടീമായി തിരഞ്ഞെടുത്തത് ലിവര്‍പൂളിനെയും മികച്ച കോച്ചായി തിരഞ്ഞെടുത്തത് ജുര്‍ഗാന്‍ ക്ലോപ്പിനെയുമാണ്. സ്‌പെഷ്യല്‍ പാനല്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോഡ് നേടി. ഇംഗ്ലണ്ടിലെ പട്ടിണികിട്ടക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന ബൃഹത് പദ്ധതിയൊരുക്കിയ താരമാണ് റാഷ്‌ഫോഡ്.