കൊവിഡ് 19: ആസ്‌ത്രേലിയയും ബ്രിട്ടനും ഒളിംപിക്‌സിന് ടീമിനെ അയക്കില്ല

2020ലെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിയാലും ഇല്ലെങ്കിലും തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ ഒളിംപ്കസ് അസോസിയേഷന്‍ അറിയിച്ചു.

Update: 2020-03-23 18:16 GMT

സിഡ്‌നി: കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് കാനഡയ്ക്ക് പുറമെ ആസ്‌ത്രേലിയയും ബ്രിട്ടനും ഒളിംപിക്‌സിനുള്ള ടീമിനെ പിന്‍വലിക്കുന്നു. 2020ലെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിയാലും ഇല്ലെങ്കിലും തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ ഒളിംപ്കസ് അസോസിയേഷന്‍ അറിയിച്ചു. 2021ല്‍ ഒളിംപിക്‌സ് നടത്തുന്ന പക്ഷം അതിനായി താരങ്ങളോട് തയ്യാറാവാന്‍ ആവശ്യപ്പെട്ടെന്നും അസോസിയേഷന്‍ അറിയിച്ചു. അതിനിടെ ബ്രിട്ടനും താരങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചേക്കും. ഒളിംപിക്‌സ് പിന്‍വലിക്കുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് മുന്നോടിയായി ബ്രിട്ടനും താരങ്ങളെ പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷനും അറിയിച്ചു. അതിനിടെ, രോഗം വ്യാപിക്കുന്ന അവസരത്തില്‍ ഒളിംപിക്‌സ് നടത്തുക ദുഷ്‌കരമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും വ്യക്തമാക്കി.




Tags:    

Similar News