ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ഇന്ത്യയുടെ മനാ പട്ടേല്‍
നേരത്തെ മലയാളി താരം സാജന്‍ പ്രകാശ്, ശ്രീഹരി നടരാജന്‍ എന്നിവരും യോഗ്യത നേടിയിരുന്നു.
ഡല്‍ഹി: ജൂലായ് 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിംപിക്‌സ് നീന്തല്‍ വിഭാഗത്തിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ വനിതാ താരം മനാ പട്ടേല്‍. യൂനിവേഴ്‌സിറ്റി ക്വാട്ടയിലൂടെയാണ് താരം 100മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിലേക്ക് യോഗ്യത നേടിയത്. ഒളിംപിക്‌സ് യോഗ്യതയ്ക്കാവശ്യമായ സമയം താരം നേരത്തെ കുറിച്ചിരുന്നു. ഇതോടെ ഇത്തവണ ഒളിംപിക്‌സ് നീന്തല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മനാ പട്ടേല്‍. നേരത്തെ മലയാളി താരം സാജന്‍ പ്രകാശ്, ശ്രീഹരി നടരാജന്‍ എന്നിവരും യോഗ്യത നേടിയിരുന്നു.