അന്‍വര്‍ അലിയുടെ ഐഎസ്എല്‍ സ്വപ്‌നം പൂവണിയുന്നു; ഇനി കളി ഗോവയ്ക്ക് വേണ്ടി
കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് തന്റെ ആദ്യ ഐഎസ്എല്‍ മല്‍സരത്തിലെ എതിരാളികള്‍.
ഇന്ത്യന്‍ താരം അന്‍വര്‍ അലിയുടെ സ്വപ്‌നമായിരുന്നു ഐഎസ്എല്‍. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ ഹൃദ്രോഗം താരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാവുകയായിരുന്നു. രോഗത്തോട് പടവെട്ടി രോഗത്തെ കാറ്റില്‍ പറത്തിയാണ് അന്‍വര്‍ ഐഎസ്എല്ലിലേക്ക് വരുന്നത്. ഐഎസ്എല്‍ ക്ലബ്ബ് എഫ് സി ഗോവയ്ക്കായി താരം നാളെ ഇറങ്ങും. കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് തന്റെ ആദ്യ ഐഎസ്എല്‍ മല്‍സരത്തിലെ എതിരാളികള്‍.
ഐ ലീഗില്‍ നീണ്ട കാലം കളിച്ച അന്‍വറിന്റെ ചിരകാല സ്വപ്‌നമായിരുന്നു ഐഎസ്എല്‍. ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ഡല്‍ഹി എഫ്‌സിയില്‍ നിന്നും താരത്തെ ഗോവ സൈന്‍ ചെയ്തിരുന്നു. 18മാസത്തെ ലോണ്‍ അടിസ്ഥാനത്തിലാണ് താരത്തെ ഗോവ സ്വന്തമാക്കിയത്. ഇന്നാണ് അന്‍വര്‍ ഗോവയുടെ ഔദ്ദ്യോഗിക താരമായത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി എഫ്‌സിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അന്‍വര്‍ അലി കാഴ്ചവച്ചത്.സെക്കന്റ് ഡിവിഷനില്‍ കഴിഞ്ഞ തവണ ഗോള്‍ഡന്‍ ബൂട്ട് അന്‍വര്‍ അലിക്കായിരുന്നു. രോഗത്തെ തുടര്‍ന്ന് താരം രണ്ട് സീസണ്‍ ഫുട്‌ബോളില്‍ നിന്ന് വിട്ടുനിന്നിരുന്നു. അണ്ടര്‍ 17 ലോകകപ്പിലെ (2017)പ്രകടനത്തിലൂടെയായിരുന്നു അന്‍വര്‍ അലി ഇന്ത്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെട്ടത്.
മിനര്‍വ പഞ്ചാബ് അക്കാദമിയിലൂടെയാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. ഇന്ത്യന്‍ ആരോസിനായി രണ്ട് സീസണുകളില്‍ കളിച്ചിരുന്നു. 2019ലാണ് രോഗത്തെ തുടര്‍ന്ന് അന്‍വര്‍ അലിയെ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയത്. 2021ല്‍ ഐലീഗിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവില്‍ ടോപ് സ്‌കോററായാണ് കളം വിട്ടത്.ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ താരം ഗോവയ്‌ക്കൊപ്പം പരിശീലനം നടത്തിയിരുന്നു.