ഹോം ഗ്രൗണ്ടില്‍ ചെല്‍സിയുടെ ഇഫ്താര്‍; പ്രമീയര്‍ ലീഗില്‍ ആദ്യം
മാര്‍ച്ച് 26 ഞായറാഴ്ചയാണ് ചെല്‍സി സമൂഹ നോമ്പ് തുറ നടത്തുന്നത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായിരുന്നു ചെല്‍സിക്ക് ഈ സീസണ്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഒന്നാണ്. വര്‍ഷങ്ങളോളം ടോപ് ഫോറില്‍ നിലയുറിപ്പിച്ച് ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗും നേടിയ ബ്ലൂസിന് ഇത്തവണ യൂറോപ്പാ ലീഗ് യോഗ്യത പോലും കിട്ടില്ലെന്ന സ്ഥിതിയിലാണ്. എന്നാല്‍ കളിക്കളത്തിന് പുറത്തെ വ്യത്യസ്തമായ നിലപാട് കൊണ്ട് ചെല്‍സി ഇത്തവണ ഏവരെയും ഞെട്ടിക്കുകയാണ്. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചാണ് ചെല്‍സി വ്യത്യസ്തരാവുന്നത്.
മാര്‍ച്ച് 26 ഞായറാഴ്ചയാണ് ചെല്‍സി സമൂഹ നോമ്പ് തുറ നടത്തുന്നത്. റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നതെന്ന് ചെല്‍സി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് നോമ്പുതുറ നടക്കുക.ചാരിറ്റി സംഘടനയായ റമദാന്‍ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് ഇഫ്താര്‍.
ക്ലബ്ബ് ഭാരവാഹികള്‍, പള്ളി ഭാരവാഹികള്‍, ചെല്‍സിയുടെ മുസ്‌ലിം കൂട്ടായ്മയിലെ അംഗങ്ങ്ള്‍, ക്ലബ്ബ് ഭാരവാഹികള്‍, കളിക്കാര്‍, ആരാധകര്‍ എന്നിവരെയെല്ലാം ഇഫ്താറിലേക്ക് ഇതിനോടകം ക്ഷണിച്ചിട്ടുണ്ട.് നോ ഹെയ്റ്റ് ക്യാംപയിനാണ് റമദാനില്‍ ആഗ്രഹിക്കുന്നതെന്ന് ചെല്‍സി ഫൗണ്ടേഷന്‍ മേധാവി സൈമണ്‍ ടൈലര്‍ പറയുന്നു. മതസഹിഷ്ണുത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. എന്‍ഗോളോ കാന്റെ, കൗലിബേ, ഫൊഫാന എന്നീ ചെല്‍സി താരങ്ങളെല്ലാം റമദാനില്‍ നോമ്പെടുക്കുന്നവരാണ്. അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നോമ്പ് അനുഷ്ഠിക്കുന്ന താരങ്ങള്‍ക്ക് മല്‍സരത്തിനിടെ നോമ്പ് തുറക്കാനുള്ള അവസരം അനുവദിക്കുമെന്ന് ഇംഗ്ലിഷ് എഫ് എ അറിയിച്ചു. ചെറിയ ഇടവേളയില്‍ നോമ്പെടുത്ത താരങ്ങള്‍ക്ക് എന്‍ര്‍ജി ജെല്ലുകളോ സപ്ലിമെന്റുകളോ ഡ്രിങ്ക്‌സോ കഴിക്കാനുള്ള ഇടവേള നല്‍കും.
ഇതിന് റഫറിമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹറസ് , ഗുണ്‍ഡോങ്, നാബി കീറ്റ, വെസ്റ്റ്ഹാമിന്റെ ബെനര്‍ഹമാ, കുര്‍ട്ടോ സൗമോ, എന്നീ താരങ്ങളെല്ലാം നോമ്പനുഷ്ടിക്കുന്നവരാണ്. ഇംഗ്ലിഷ് എഫ് എയുടെ കീഴിലുള്ള എല്ലാ ലീഗുകളിലും നോമ്പുതുറക്കാനുള്ള ഇടവേള നല്‍കുന്നുണ്ട്. ലീഗില്‍ 10ാം സ്ഥാനത്താണെങ്കിലും നിലപാട് കൊണ്ട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ബ്ലൂസ്.