'സാവിയുടെ പിന്‍ഗാമി' ബാഴ്‌സയുടെ വണ്ടര്‍കിഡ് ഗവിക്ക് ഇന്ന് സ്‌പെയിനിനായി അരങ്ങേറ്റം

സ്‌പെയിന്‍ അണ്ടര്‍ 18 ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.

Update: 2021-10-06 11:06 GMT


മാഡ്രിഡ്: ബാഴ്‌സലോണ ഇതിഹാസങ്ങളായ സാവി, ഇനിയേസ്റ്റ എന്നിവരുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന താരമാണ് വണ്ടര്‍കിഡ് ഗവി. 17കാരനായ പാബ്ലോ മാര്‍ട്ടിന്‍ പെയ്‌സ് ഗവിര. ബാഴ്‌സ ആരാധകര്‍ക്ക് ഈ സീസണില്‍ ഇതിനോടകം പരിചിതമാണ് ഈ മുഖം. വരും കാലങ്ങളില്‍ ബാഴ്‌സയുടെ പ്രധാന പോരാളികളില്‍ ഒരാളാവാന്‍ സാധ്യതയുണ്ടെന്ന് ഇതിഹാസങ്ങള്‍ പ്രവചിച്ച താരം. ഈ സീസണില്‍ ബാഴ്‌സയ്ക്കായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് സ്‌പെയിനിന്റെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നു.

യുവേഫാ നേഷന്‍സ് ലീഗ് സെമിയിലാണ് ഗവിക്ക് അവസരം ലഭിച്ചിരിക്കുന്നത്. കരുത്തരായ ഇറ്റലിക്കെതിരേയാണ് ഗവി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സ്‌പെയിനിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ താരം ഒരു പ്രധാന റെക്കോഡിന് അര്‍ഹനാവും. സ്‌പെയിനിനായി ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അരങ്ങേറ്റം കുറിക്കുന്ന താരമെന്ന റെക്കോഡാണ് ഗവിയെ കാത്തിരിക്കുന്നത്. 17വയസ്സും 62 ദിവസവുമാണ് താരത്തിന്റെ പ്രായം. നിലവില്‍ ഈ റെക്കോഡ് ബാഴ്‌സയുടെ അന്‍സു ഫാത്തിയുടെ പേരിലാണ്.മധ്യനിര താരമായ ഗവി ഇതിനോടകം സ്‌പെയിന്‍ അണ്ടര്‍ 18 ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.


മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് ഗവി. പന്ത് നിയന്ത്രിക്കുന്നില്‍ പാസ്സിങിലും താരം മിടുക്കനാണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ മൂന്നാം ഡിവിഷനില്‍ നിന്നാണ് ബാഴ്‌സയുടെ സീനിയര്‍ ടീമിലേക്ക് വരുന്നത്. റയല്‍ ബെറ്റിസ് അക്കാദമിയുടെ പ്രൊഡക്ടാണ് .




Tags:    

Similar News