ബാലണ്‍ ഡി ഓര്: ഗവി യുവതാരം; ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി ; ഗോളി കോര്‍ട്ടോയിസ്
ചാരിറ്റി വര്‍ക്കുകള്‍ക്ക് നല്കുന്ന സോക്രട്ടീസ് പുരസ്കാരം സെനഗലിന്റെ സാദിയോ മാനെ സ്വന്തമാക്കി.
പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള ബാലണ്‍ ഓര് പുരസ്കാരം സ്പെയിനിന്റെ ബാഴ്സലോണാ താരം ഗവി നേടി. ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റി നേടി. മികച്ച സ്ട്രൈക്കര്‍ക്കുള്ള ജെറാഡ് മുള്ളര്‍ പുരസ്കാരം ബാഴ്സയുടെ റോബര്‍ട്ട് ലെവന്‍ഡോസ്കി സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന് അവാര്‍ഡ് റയലിന്റെ ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് നേടി. ചാരിറ്റി വര്‍ക്കുകള്‍ക്ക് നല്കുന്ന സോക്രട്ടീസ് പുരസ്കാരം മുന്‍ ലിവര്‍പൂള്‍ താരവും നിലവില്‍ ബയേണ്‍ മ്യുണിക്കിനായി കളിക്കുകയും ചെയ്യുന്ന സെനഗലിന്റെ സാദിയോ മാനെ സ്വന്തമാക്കി.