പിഎസ്ജിക്ക് പിറകെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തര്‍ ഗ്രൂപ്പ് ഒരുങ്ങുന്നു
പിഎസ്ജിയുടെ ഉടമകള്‍ അല്ല ടീമിനെ വാങ്ങുന്നതെന്നും മറ്റൊരു ഗ്രൂപ്പാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
റിയാദ്: വേതനം കൊണ്ടും താരസമ്പന്നത കൊണ്ടും പിഎസ്ജിയെ ലോകത്തിലെ ഒന്നാം നമ്പര്‍ ക്ലബ്ബാക്കിയ ഖത്തര്‍ ഗ്രൂപ്പ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. യുനൈറ്റഡ് ഉടമകള്‍ ക്ലബ്ബിനെ വില്‍പ്പനയ്ക്ക് വച്ചിട്ട് മാസങ്ങളായി. ലോകത്തിലെ പ്രമുഖ ഗ്രൂപ്പുകള്‍ ക്ലബ്ബിനായി രംഗത്തുണ്ട്. എന്നാല്‍ ആസ്തി കൊണ്ട് ഏത് ടീമിനെയും വാങ്ങാന്‍ കഴിവുള്ള ഖത്തര്‍ ഗ്രൂപ്പ് ടീമിനായി രംഗത്ത് എത്തിയെന്ന് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎസ്ജിയുടെ ഉടമകള്‍ അല്ല ടീമിനെ വാങ്ങുന്നതെന്നും മറ്റൊരു ഗ്രൂപ്പാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ടീമിനെ വാങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ അമീര്‍ ക്ലബ്ബിനെ ഒന്നാകെ ഏറ്റെടുക്കാനാണ് ആഗ്രഹം. യുനൈറ്റഡിന്റെ ചരിത്രത്തെ കുറിച്ച് ഏറെ അറിയുന്ന അമീര്‍ ക്ലബ്ബിനെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തമാക്കുക. ഓള്‍ഡ്ട്രാഫോഡ് പുനര്‍ നിര്‍മ്മിക്കാനും കോച്ച് എറിക് ടെന്‍ ഹാഗിനെ വമ്പന്‍ തുക നല്‍കി ദീര്‍ഘകാല പദ്ധതി ഒരുക്കാനും ഖത്തര്‍ ഗ്രൂപ്പിന് ലക്ഷ്യമുണ്ട്.
ലോക ഫുട്‌ബോളിലെ പ്രമുഖ യുവതാരങ്ങളെ ടീമിലെത്തുക എന്നതും മറ്റൊരു ലക്ഷ്യമാണ്. നിലവില്‍ ക്ലബ്ബിനായി എത്തിയവരില്‍ ആസ്തി കൊണ്ടും ഖത്തര്‍ ഗ്രൂപ്പാണ് മുന്നിലുള്ളത്. മറ്റൊരു പ്രമീയിര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്്റ്റര്‍ സിറ്റിയുടെ ഉടമകള്‍ യുഎഇ ഗ്രൂപ്പാണ്. നിലവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരാണ് യുനൈറ്റഡ്. കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ ടീം അപരാജിത കുതിപ്പിലാണ്.