യുഎസ് ഓപ്പണില്‍ അട്ടിമറി; കാര്‍ലോസ് അല്‍കാരസ് പുറത്ത്

Update: 2024-08-30 11:32 GMT

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്ന് മൂന്നാം സീഡായ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് പുറത്ത്. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സ് താരം ബോട്ടിക് വാന്‍ ഡെ സാന്‍ഡ്ഷൂല്‍പാണ് അല്‍കാരസിനെ അട്ടിമറിച്ചത്. 74ാം റാങ്കുകാരനായ നെതര്‍ലന്‍ഡ്‌സ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസിന്റെ തോല്‍വി. സ്‌കോര്‍: 1-6, 5-6, 4-6. അതേസമയം, ലോക ഒന്നാം നമ്പര്‍ താരങ്ങളായ യാനിക് സിന്നര്‍, ഇഗ സ്യാംതെക് എന്നിവര്‍ മൂന്നാം റൗണ്ടിലേക്കു മുന്നേറി. അതേസമയം, മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യനായ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. ചെക്ക് റിപ്പബ്ലിക് താരം കരോളിന മുച്ചോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാകയെ തോല്‍പ്പിച്ചത്.



രണ്ടാം റൗണ്ടിലെ തോല്‍വിയോടെ, ആധുനിക കാലഘട്ടത്തില്‍ ഒരേ സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡന്‍, യുഎസ് ഓപ്പണ്‍ എന്നിവ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന അപൂര്‍വ നേട്ടവും അല്‍കാരസ് കൈവിട്ടു. ഈ വര്‍ഷം ജൂണില്‍ ഫ്രഞ്ച് ഓപ്പണും ജൂലൈയില്‍ വിംബിള്‍ഡനും നേടി കരുത്തു കാട്ടിയതിനു പിന്നാലെയാണ് യുഎസ് ഓപ്പണിലെ ദയനീയ തോല്‍വി.





Tags:    

Similar News