അമന്‍ ദഹിയയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മോഹത്തിന് തിരിച്ചടി

ലോക റാങ്കിങില്‍ 142 ാം സ്ഥാനത്താണ് .

Update: 2022-01-02 03:45 GMT


മെല്‍ബണ്‍:ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിക്കാമെന്ന ഇന്ത്യന്‍ താരം അമന്‍ ദഹിയയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ താരങ്ങളെ മാത്രമേ പങ്കെടുപ്പിക്കൂ. 17കാരനായ അമന്‍ ദഹിയ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇന്ത്യയില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല. ഇതാണ് താരത്തിന് തിരിച്ചടിയായത്. മറ്റ് രാജ്യങ്ങളില്‍ പോയി വാക്‌സിനെടുക്കാനും താരത്തിന് സാധിച്ചില്ല. ലോക റാങ്കിങില്‍ 142 ാം സ്ഥാനത്താണ് അമന്‍.




Tags:    

Similar News