ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ
തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്ണില്‍ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത തുലാസിലാണ്.
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. നിലവില്‍ ഓസ്‌ട്രേലിയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തേക്കാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.കൊവിഡ് വാക്‌സിന്‍ എടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് താരത്തിന്റെ വിസ റദ്ദാക്കിയത്. മന്ത്രിയുടെ തീരുമാനത്തിനെതിരേ ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. അതിനിടെ പുതിയ വിധിയെ തുടര്‍ന്ന് തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്ണില്‍ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത തുലാസിലാണ്.
കഴിഞ്ഞ ആഴ്ചയാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ എത്തിയത്. വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് താരത്തെ മെല്‍ബണില്‍ അധികൃതര്‍ തടയുകയായിരുന്നു. പിന്നീട് അഞ്ച് ദിവസം ജോക്കോവിച്ച് അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലില്‍ താമസിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിവിധിക്ക് ശേഷമാണ് താരം പുറത്തിറങ്ങിയത്.