ഓസ്ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസാ-കെനിന് ഫൈനല്‍
ഫൈനലില്‍ മുഗുരുസ അമേരിക്കയുടെ സോഫിയാ കെനിനെ നേരിടും.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മുഗുരുസാ- കെനിന് പോരാട്ടം. റുമാനിയയുടെ സിമോണാ ഹാലപ്പിനെ 7-6, 7-5 സെറ്റുകള്‍ക്കാണ് സ്പെയിനിന്റെ മുഗുരുസ സെമിയില്‍ പരാജയപ്പെടുത്തിയത്. ഫൈനലില്‍ മുഗുരുസ അമേരിക്കയുടെ സോഫിയാ കെനിനെ നേരിടും. 2017ലെ വിംബിള്‍ഡണ്‍ ജേതാവാണ് മുഗുരുസ. ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിയെ 7-6, 7-5 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സോഫിയാ കെനിന് തന്റെ ആദ്യ ഗ്രാന്സ്ലാം ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ചയാണ് ഫൈനല്‍.