മെല്‍ബണ്‍: ടോപ് സീഡ് സ്റ്റാന്‍ വാവറിങ്കയെ തോല്‍പ്പിച്ച് ജര്‍മനിയുടെ അലക്സാണ്ടര്‍ സെവര്‍വ് ഓസ്ട്രേലിയന്‍ ഓപണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 1-6, 6-3, 6-4, 6-2 സെറ്റുകള്‍ക്കാണ് സെവര്വിന്റെ ജയം. മൂന്ന് ഗ്രാന്സ്ലാം നേടിയ സ്വിറ്റ്സര്‍ലന്റിന്റെ വാവറിങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് സെറ്റും അനായാസം നേടി സെവര്‍വ് മല്‍സരം തന്റെ വരുതിയിലാക്കി. ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ നദാല്‍ ഓസിസിന്റെ ഡൊമിനിക്ക് തീമിനെ നേരിടും. ഈ മല്‍സരത്തിലെ വിജയിയാണ് സെവര്വുമായി സെമിയില്‍ ഏറ്റുമുട്ടുക. മറ്റൊരു സെമിയില്‍ റോജര്‍ ഫെഡററും നൊവാക്ക് ദോക്കോവിച്ചും നേരിടും.
വനിതാ വിഭാഗത്തില്‍ സിമോണാ ഹാലപ്പ് സെമിയില്‍ പ്രവേശിച്ചു. എസ്റ്റോണിയയുടെ അനീറ്റ് ക്വന്റാവിറ്റിനെ തോല്‍പ്പിച്ചാണ് ഹാലപ്പ് സെമിയില്‍ കടന്നത്. സ്കോര്‍ 6-1, 6-1. സ്പെയിനിന്റെ ഗാര്ബിനേ മുഗുറുസയാണ് ഹാലപ്പിന്റെ എതിരാളി.