രോഷപ്രകടനം; അമ്പയറുടെ കസേര അടിച്ച് തകര്‍ത്ത് അലക്‌സാണ്ടര്‍ സെവര്‍വ്
താരത്തിനെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മെക്‌സിക്കോ സിറ്റി: ചെയര്‍ അംമ്പയര്‍ക്കെതിരേ മോശം പെരുമാറ്റം പുറത്തെടുത്ത് ലോക മൂന്നാം നമ്പര്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വ്. മെക്‌സിക്കന്‍ ഓപ്പണ്‍ മല്‍സരത്തിനിടെയാണ് വിവാദ സംഭവം. സഹതാരമായ ബ്രസീലിന്റെ മാര്‍സെലെയുമായുള്ള ഡബിള്‍സ് മല്‍സരത്തിനിടെയാണ് വിവാദം നടന്നത്. എതിര്‍ ടീമായ ബ്രിട്ടീഷ്-ഫിന്‍ലന്റ് ജോഡി മല്‍സരത്തില്‍ ജയിച്ചിരുന്നു.ഇതില്‍ േരാഷാകുലനായ താരം മല്‍സര ശേഷം അംമ്പയറുടെ ചെയറിന് മേല്‍ റാക്കറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അംമ്പയറുടെ കാലിനും മര്‍ദ്ദനം ഏറ്റിരുന്നു. താരത്തിന്റെ പ്രവൃത്തിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം നടന്നു. വിവാദത്തെ തുടര്‍ന്ന് സെവര്‍വ് സിംഗിള്‍സ് മല്‍സരത്തില്‍ നിന്ന് പിന്‍മാറി. താരത്തിനെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Ausraster von Alexander #Zverev: Beim ATP-Turnier in Acapulco schlägt der Tennisspieler mit seinem Schläger mehrmals auf den Stuhl des Umpire ein. Zusammen mit Marcelo Melo hatte er zuvor gegen das Doppel Glasspool/Heliovaara verloren. @sportschaupic.twitter.com/OTMuHD00AW