യുഎസ് ഓപണ്‍: ജോക്കോവിച്ച്, ഒസാക്ക മുന്നോട്ട്; ഗൗഫ് പുറത്ത്

ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച്, അലക്സാണ്ടര്‍ സെവര്‍വ്, സ്റ്റെഫാനോ എന്നീ പുരുഷ താരങ്ങളും ഒസാക്കാ, പ്ലിസകോവ, പെട്രാ കവിറ്റോവ, കെര്‍ബര്‍ എന്നീ വനിതാ താരങ്ങളും രണ്ടാം റൗണ്ടിലേക്ക് കടന്നു.

Update: 2020-09-01 15:06 GMT

ന്യൂയോര്‍ക്ക്: യുഎസ് ഓപണിന്റെ ഒന്നാം റൗണ്ടില്‍ അനായാസജയവുമായി പ്രമുഖര്‍. ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച്, അലക്സാണ്ടര്‍ സെവര്‍വ്, സ്റ്റെഫാനോ എന്നീ പുരുഷ താരങ്ങളും ഒസാക്കാ, പ്ലിസകോവ, പെട്രാ കവിറ്റോവ, കെര്‍ബര്‍ എന്നീ വനിതാ താരങ്ങളും രണ്ടാം റൗണ്ടിലേക്ക് കടന്നു. ഡാമിര്‍ ഡസംഹറിനെ 6-4, 6-1 എന്ന സ്‌കോറിനാണ് സെര്‍ബ് താരം തോല്‍പ്പിച്ചത്. രണ്ടാം റൗണ്ടില്‍ ബ്രിട്ടന്റെ രണ്ടാം സീഡ് കെയില്‍ എഡ്മണ്ടിനെയാണ് ജോക്കോവിച്ച് നേരിടുക. പ്രമുഖ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

അഞ്ചാം സീഡ് സെവര്‍വ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെയാണ് തോല്‍പ്പിച്ചത്.ഗ്രീക്കിന്റെ സ്റ്റെഫാനോസ് സ്പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസിനെയാണ് തോല്‍പ്പിച്ചത്. സ്റ്റെഫാനോയുടെ രണ്ടാം റൗണ്ടിലെ എതിരാളി അമേരിക്കയുടെ മാക്സിമി ക്രിസേയാണ്. നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക നാട്ടുകാരി മിസാകി ഡോയിയെ 6-2, 5-7, 6-2 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. പ്ലിസ്‌കോവ ഉക്രെയ്നിന്റെ അന്‍ഹെലിനായെ 6-4, 6-0 നാണ് തോല്‍പ്പിച്ചത്. മുന്‍ വിംബിള്‍ഡണ്‍ ജേതാവ് ആന്‍ക്വിലിക്കര്‍ ഓസ്ട്രോയയുടെ ടോമല്‍ജോവിക്കിനെ 6-4, 6-4 സ്‌കോറിന് തോല്‍പ്പിച്ചു.

ചെക്ക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് ക്വവിറ്റോവ റൊമാനിയയുടെ ഇറിനാ കാമിലയെ 6-3, 6-2 സെറ്റുകള്‍ക്കും തോല്‍പ്പിച്ചു.അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗൗഫ് ആദ്യ റൗണ്ടില്‍ പുറത്തായി. ലാത്വിയയുടെ സെവസ്തോവയാണ് 6-3, 5-7, 6-4 എന്ന സ്‌കോറിനെ ഗൗഫിനെ തോല്‍പ്പിച്ചത്. മുന്‍നിര താരങ്ങളായ ആഷ്ലി ബാര്‍ട്ടി, സിമോണാ ഹാലപ്പ് എന്നിവര്‍ ടൂര്‍ണമെന്റില്‍നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. 

Tags:    

Similar News